ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നീലേശ്വരം സ്വദേശി മരണപ്പെട്ടു. പള്ളിക്കര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കണ്ണന്റെയും സിന്ധുവിന്റെയും മകൻ മകൻ ആകാശ് (23)ആണ് മരിച്ചത്. ചൊവ്വാഴ്‌ച പുലർച്ചെ ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ എതിരെ വരികയായിരുന്ന കാറിടിച്ചാണ് അപകടം. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ആകാശ്. ഏക സഹോദരൻ അഭി എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയാണ്. മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും