വേങ്ങൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു



 എറണാകുളം  കുറുപ്പംപടി: വേങ്ങൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മെയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസ് (15) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെ വീടിനടുത്തുള്ള കണിച്ചാട്ടുപാറ തോട്ടിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post