കാസർകോട് കാഞ്ഞങ്ങാട് :യുവാവ് ട്രെയിനിൽ നിന്നും തെറിച്ച് വീണ് മരിച്ചു. 35 വയസ്
തോന്നിപ്പിക്കുന്ന യുവാവാണ് മരിച്ചത്. ഇന്ന് വൈകീട്ട് ചന്തേര റെയിൽവെ സ്റ്റേഷന് സമീപത്താണ് തെറിച്ചു വീണത്. സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന
ട്രെയിനിൽ നിന്നു മാണ് തെറിച്ചു വീണത്. ചന്തേര പൊലീസ് സ്ഥലത്തെത്തി. ഒരു മൊബൈൽ ഫോൺ ലഭിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവർത്തിപ്പിക്കാൻ ആയിട്ടില്ല.