ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; സ്വകാര്യ ബാങ്കിലെ കളക്ഷൻ ഏജന്‍റിന് ദാരുണാന്ത്യം



എറണാകുളം മൂവാറ്റുപുഴ:  ഇളങ്ങവം കവലയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

അഞ്ചൽപെട്ടി തുരത്തേൽ സ്വദേശി പുത്തൻപുരയിൽ വിനീതാണ് മരിച്ചത്. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ വിനീത് സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു

തുടർന്ന് നാട്ടുകാർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൂവാറ്റുപുഴയിലെ സ്വകാര്യ ബാങ്കിന്റെ കളക്ഷൻ ഏജന്റാണ് വിനീത്.

Post a Comment

Previous Post Next Post