പരപ്പനങ്ങാടി :വിനോദയാത്രാ സംഘത്തോടൊപ്പം ഗോവയിലേക്ക് വിനോദയാത്ര പോയ പരപ്പനങ്ങാടി സ്വദേശി ഹോട്ടൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു.
ചെട്ടിപ്പടി കുപ്പിവളവിനടുത്ത് കോന്തത്ത് വത്സൻ്റെ മകൻ ജിത്തു (32) വാണ് മരിച്ചത്.
കെ.കെ.സി.തംബോല മേള സംഘങ്ങളായ 33 പേരോടൊപ്പം കഴിഞ്ഞ ബുധനാഴ്ചയാണ് ചേളാരിയിൽ നിന്നും ഗോവയിലേക്ക് യാത്രപോയത്.
ഗോവയിലെത്തിയ സംഘം രാത്രി താമസത്തിനായി മുറിയെടുത്ത ബാഗാ റോഡിൽ അർപ്പുറയിലെ ഹോട്ടലിൻ്റെ നാലാംനിലയിൽ കോണിപ്പടിയിലെ അഴികളില്ലാത്ത ജനൽപ്പടിയിൽ നിന്നും താഴേക്ക് മറിഞ്ഞു വീണാണ് അപകടം.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം