കോഴിക്കോട്: കൊയിലാണ്ടിയില്‍ ശക്തമായ കാറ്റിലും മഴയിലും വഞ്ചി തകര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നു മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക് . വിരുന്നുകണ്ടി ഷിബി (36), വിരുന്നുകണ്ടി രമേശന്‍ (59), വിരുന്നുകണ്ടി വൈശാഖ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
വഞ്ചിയില്‍ പതിനെട്ടോളം പേരുണ്ടായിരുന്നു. നിരവധി പേര്‍ കടലിലേക്ക് തെറിച്ചുവീണെങ്കിലും മറ്റ് വഞ്ചിക്കാര്‍ രക്ഷിച്ചു. വഞ്ചിയിലെ ഉപകരണങ്ങളും വലയും മറ്റും തകര്‍ന്നു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. മത്സ്യ ബന്ധനത്തിന് പോയി തിരികെ വരുമ്പോള്‍ ലക്ഷ്മി വിനായക എന്ന വഞ്ചി കാപ്പാട് കടലില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. വിരുന്നുകണ്ടി ഷിബിയുടെ ഉടമസ്ഥതയിലുള്ളതാണ് വഞ്ചി.