കെ എസ് ആർ ടി സി ബസിനടിയിൽപ്പെട്ട് യുവാവ് തൽക്ഷണം മരിച്ചു

 


അരൂർ:കെ.എസ്.ആർ.ടി.സി ബസ്സിൻ്റെ അടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. ചേർത്തല മായിത്തറ തോണ്ടൽ വെളി വീട്ടിൽ അഖിൽ (26) ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയിൽ എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിന് സമീപം വച്ചായായിരുന്നു അപകടം.എറണാകുളത്തു നിന്ന് തെങ്കാശിയിലേക്ക് പോകുകയായിരുന്ന കെ.എ.സ്.ആർ.ടി. സി.ഫാസ്റ്റ് പാസഞ്ചർ ബസ്സ് നടിയിൽപ്പെട്ട ഇയാളുടെ ദ്ദേഹത്തു കൂടി കയറി ഇറങ്ങിയാണ് അപകടം ഉണ്ടായത്.അരൂരിലെ സ്വകാര്യ കമ്പിനിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സിന്ധു ,അജിക്കുട്ടൻ ദമ്പതികളുടെ മകനാണ്. നിഖിൽ സഹോദരനാണ്. മൃതദേഹം അരൂക്കുറ്റി ആശുപതിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post