പാലക്കാട് കുളപുള്ളി ചുവന്നഗേറ്റില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൂറ്റനാട് വാവന്നൂര്‍ സ്വദേശിയും നാടന്‍പാട്ട് കലാകാരനുമായ രതീഷ് തിരുവരംഗന്‍ മരണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു അപകടം. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ.പി.ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. മരിച്ച രതീഷ് നാടന്‍പാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമാണ്. നിരവധി പുരസ്്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.