വിവാഹ വീട്ടിലെ ദീപാലങ്കാര ജോലിക്കിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം



പാലക്കാട്‌ പട്ടാമ്പി  കൂറ്റനാട്: വിവാഹ വീട്ടിലെ ദീപാലങ്കൃത പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുമിറ്റക്കോട് കളത്തിലായിൽ പടി വിപിൻ (30) ആണ് മരിച്ചത്. വീടിന് സമീപത്തെ വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ശനിയാഴ്ച പകൽ നാലോടെയാണ് അപകടമുണ്ടായത്. ഉടൻ തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അച്ഛൻ - വേലായുധൻ, അമ്മ - പത്മിനി. ഭാര്യ- കാവ്യ, മകൻ - സയൺ, സഹോദരൻ - സുബിൻ

Post a Comment

Previous Post Next Post