ചങ്ങരംകുളം:മൂക്കുതലയിൽ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് കയറി.ബുധനാഴ്ച കാലത്ത് 11 മണിയോടെ മൂക്കുതല ഹെൽത്ത് സെന്ററിന് അടുത്താണ് അപകടം.എരമംഗലം ഭാഗത്ത് നിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വൈദ്യുതി കാൽ മുറിഞ്ഞതിനെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.
ചങ്ങരംകുളം പോലീസും കെഎസ്ഇബി ജീവനക്കാരും എത്തി കാർ നീക്കം ചെയ്ത് ഗതാഗത തടസം നീക്കി.അപകടത്തിൽ കാർ ഭാഗികമായി തകർന്നു.മുറിഞ്ഞ പോസ്റ്റ് മാറ്റി പ്രദേശത്തെ വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി ജീവനക്കാർ