ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്



മാനന്തവാടി: മാനന്തവാടി കമ്മന എംബ്രാച്ചൻ വളവിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. 

ഒണ്ടയങ്ങാടി സ്വദേശി വിനു ബാബു (22) വിനാണ് പരിക്കേറ്റത്. മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന കാറും, എതിർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് തമ്മിൽ ഇന്ന് രാവിലെ 9 മണിയോടെ കൂട്ടിയിടിക്കുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ വിനുവിനെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post