ന്യൂഡൽഹി∙ ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം. ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു. അഞ്ചു നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയെങ്കിലും ഇതിലൊരാൾ ഐസിയുവിൽ വച്ച് മരിച്ചതായും അധികൃതർ പറഞ്ഞു
ശനിയാഴ്ച രാത്രി 11.30നാണ് സംഭവം. ഞായറാഴ്ച പുലർച്ചെയോടെ തീയണച്ചു. 16 അഗ്നിരക്ഷാ വാഹനങ്ങളാണ് തീയണയ്ക്കാനായെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.