തൃശ്ശൂർ ദേശീയപാതയിൽ ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡിനടുത്ത് കാറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. പിക്കപ്പ് വാഹനത്തിലുണ്ടായിരുന്ന മതിലകം, പെരിഞ്ഞനം സ്വദേശികളായ യദു, അഭിരാം, അനന്ദു കൃഷ്‌ണ എന്നിവർക്കും കാർ യാത്രക്കാരായ കൊച്ചി വടുതല സ്വദേശി ബിജി ജോബ്, മീന ബിജി എന്നിവർക്കുമാണ് പരിക്കേറ്റത് ഇവരെ ചളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. കാറുമായി ഇടിച്ച പിക്കപ്പ് വാഹനം റോഡിൽ മറിയുകയായിരുന്നു