കൊച്ചി: എറണാകുളം കാലടിയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ അഞ്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. കാലടി മരോട്ടിച്ചോട്ടിൽ ഇന്ന് വൈകിട്ടാണ് സംഭവം. പരിക്കേറ്റവരെ അങ്കമാലി സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.
മൂന്ന് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു ബൈക്കുമാണ് അപകടത്തിൽപെട്ടത്. ഓട്ടോറിക്ഷയിൽ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ റോഡിൽ തെറിച്ചു വീണിരുന്നു. ഇയാളുടെ ദേഹത്ത് വാഹനം കയറാതിരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്.