ആലപ്പുഴ കറ്റാനം കെപി റോഡിൽ കെഎസ്ആർടിസി ബസ് സൈക്കിളിലിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു.
ഭരണിക്കാവ് ദേവിസദനത്തിൽ ശശി (58) ആണ് മരിച്ചത്. ഇന്നു മൂന്നു മണിയോടെ ഗാനം തിയേറ്റിനു സമീപമായിരുന്നു അപകടം
സൈക്കിളിൽ കറ്റാനം ഭാഗത്തേക്കു പോയ ശശിയെ, അതേ ഭാഗത്തേക്കു വരികയായിരുന്ന തെങ്കാശി ഫാസ്‌റ്റ് പാസഞ്ചർ ബസാണ് ഇടിച്ചത്.
ദേഹത്തു കൂടി ചക്രം കയറി ഇറങ്ങിയ ശശിയെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.