കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 4 പേർക്ക് പരിക്ക്



വയനാട്  മുട്ടിൽ : വാര്യാടിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 4 പേർക്ക് പരിക്ക്. മുണ്ടക്കുറ്റി സ്വദേശി അബ്ദുൽ മജീദും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ മജീദിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഭാര്യ ഷഹർബാനയും, രണ്ടു കുട്ടികളെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 4:30 ഓടെയായിരുന്നു അപകടം



Post a Comment

Previous Post Next Post