മണ്ണാർക്കാട് : താലൂക്കിൽ രണ്ട് പേർ കുഴഞ്ഞ് വീണു മരിച്ചു. മണ്ണാർക്കാട് എതിർപ്പണം ശബരി നിവാസിൽ പി.രമണിയുടെയും അംബുജത്തിന്റെയും മകൻ ആർ.ശബരീഷ് (27), തെങ്കര പുളിക്കപ്പാടം വീട്ടിൽ ഉണ്ണികൃഷ്‌ണന്റെ ഭാര്യ സരോജിനി (56) എന്നിവരാണ് മരിച്ചത്. രാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബ രീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യാ ഘാതമാണോ മരണകാരണമെന്ന് പോസ്റ്റുമാർട്ടം കഴിഞ്ഞാലെ വ്യക്തമാകൂവെന്ന് ആ ശുപത്രി അധികൃതർ പറഞ്ഞു. ജോലിക്ക് പോകുന്നതിനിടെ തെങ്കര രാജാസ് സ്കൂളിന് സമീപത്ത് വെച്ചാണ് സരോജിനി കുഴഞ്ഞ് വീണത്. സമീത്തുണ്ടായിരുന്നവർ ചേർന്ന് ഉടൻ പുഞ്ചക്കോട്ടെ ക്ലിനിക്കിൽ എത്തിച്ചു. ഇവിടെ നിന്നും മദർകെയർ ആശുപത്രിയി ലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൻ വിഷ്‌ണു