പത്തനംതിട്ടയിൽ 22കാരി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഒരു മാസമായി പയ്യാനമണ്ണിലെ വാടക വീട്ടിലാണ് ആര്യയും കുടുംബവും താമസിക്കുന്നത്.
സംഭവസമയത്ത് ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ആര്യയെ കണ്ടെത്തുന്നത്.ആര്യയുടെ ഭര്‍ത്താവ് ആഷിക് മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ആളാണെന്ന് പോലീസ് വ്യക്തമാക്കി.മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് ഒന്നര വയസ്സുള്ള കുട്ടിയുമുണ്ട്.