അമരാവതി: ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ബസിന് തീപിടിച്ച് ആറ് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ബപട്ല ജില്ലയിലെ നിലയപാലത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ബസ്.
കാശി ബ്രഹ്മേശ്വര റാവു (62), ലക്ഷ്മി (58),ശ്രീസായി (9), ബസ് ഡ്രൈവർ ആൻജി, ടിപ്പർ ഡ്രൈവർ മധ്യപ്രദേശ് സ്വദേശി ഹരി സിങ് എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടം നടന്നയുടൻ അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും രണ്ടു വാഹനങ്ങളും പൂർണമായും കത്തി നശിച്ചിരുന്നു. പരിക്കേറ്റവരെ ചിലക്കലൂരിപേട്ടയിലെയും ഗുണ്ടൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.