വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം പാലപ്പെട്ടി പുതിയിരുത്തി സ്വദേശിയായ 19 വയസ്സുകാരൻ മരണപ്പെട്ടു



മലപ്പുറം   പുതിയിരുത്തി പള്ളിയുടെ കിഴക്ക് ഭാഗം താമസിക്കുന്ന കറുത്തേടത്ത് രംഗനാഥൻ - ഷൈമി ദമ്പതികളുടെ മകൻ ആദിത്യൻ (19) ആണ് മരണപ്പെട്ടത്.


ദിവസങ്ങൾക്ക് മുൻപ് ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് കുമാരൻപടിയിൽ വെച്ച് ആദിത്യൻ സഞ്ചരിച്ചിരുന്ന KL 45X 4089 ബൈക്ക് KL 46L 8487 സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപ്‌കടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ആദിത്യനെ പാപ്പാളി കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെ മരണപ്പെടുകയായിരുന്നു.


സഹോദരൻ: അമൽ കൃഷ്ണ


പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം നാളെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും..

Post a Comment

Previous Post Next Post