തൃശ്ശൂർ ഷൊർണൂർ :ചെറുതുരുത്തി ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട 16 വയസ്സുകാരനെ കാണാതായി. ചെറുതുരുത്തി പടിഞ്ഞാറെ തോപ്പിൽ സുന്ദരന്റ മകൻ ആര്യൻ (16) വയസ്സ് എന്ന കുട്ടിയെ ആണ് കാണാതായത്. ചെറുതുരുത്തി റെയിൽവേ സ്റ്റേഷന് സമീപം ഉള്ള കടവിൽ സഹോദരനുൾപ്പെടെ അഞ്ചു പേർ ചേർന്ന്കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് അപകടം ചെറുതുരുത്തി പോലീസും ഷൊർണൂർ ഫയർ ഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല