വേങ്ങര : മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ഏക്കർ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 15 കാരനാണ് മരണപ്പെട്ടത്. ചെട്ടിപ്പടി പുഴക്കകലത്ത് സൈതലവി എന്നവരുടെ മകനാണ്. വിദ്യാർത്ഥികൾ അടങ്ങുന്ന സംഘത്തിനൊപ്പം എത്തിയതായിരുന്നു കുട്ടി കുളിക്കുന്നതിനിടെ പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. മഴ പെയ്തതോടെ കുളത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ദിവസവും ഒട്ടേറെ ആളുകൾ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെ കുളിക്കാൻ എത്താറുണ്ട്. നാട്ടുകാരുടെയും മലപ്പുറം ഫയർ ഫോഴ്സിന്റെയും. മറ്റ്സ ന്നദ്ധ സംഘടന കളുടെയും നേതൃത്വത്തിലുള്ള തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
റിപ്പോർട്ട് : ജംഷീർ കൂരിയാടൻ