ശ്രീനഗർ: കശ്മീരിൽ തീർഥാടകരുമായി പോയ ബസ് കൊക്കയിൽ വീണു. അപകടത്തിൽ 7 പേര്‍ മരിക്കുകയും 23 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 150 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ജമ്മു ജില്ലയിലെ ചോക്കി ചോര ബെൽറ്റിലെ തംഗ്ലി മോറിൽ വച്ചാണ് അപകടമുണ്ടായത്.
തീർഥാടകരുമായി പോവുകയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും പരുക്കേറ്റവരെ ജമ്മുവിലെ അഖ്‌നൂർ ആശുപത്രിയിലേക്കും സർക്കാർ മെഡിക്കൽ കോളജ് (ജിഎംസി) ആശുപത്രിയിലേക്കും മാറ്റിയതായും അധികൃതർ അറിയിച്ചു. ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്ന് ജമ്മു–കശ്മീരിലെ റിയാസി ജില്ലയിലെ ശിവ് ഖോരിയിലേക്ക് തീർഥാടകരുമായി പോവുകയായിരുന്നു ബസ്