ചങ്ങരംകുളം ഒതളൂരിൽ വീട്ടിനുള്ളിൽ 15 വയസ്സുകാരിയെ മരിച്ച നിലയിൽ കാണപ്പെട്ടു

 

ചങ്ങരംകുളം:ചങ്ങരംകുളം ഒതളൂരിൽ വിദ്യാർത്ഥിനിയ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു.ഉപ്പത്തിൽ വീട്ടിൽ പവദാസ് റീന ദമ്പതികളുടെ മകൾ നിവേദ്യ (15)യെയാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.വീട്ടിൽ നിന്നും കയർ കഴുത്തിൽ കുരുങ്ങിയ നിലയിൽ ആണ് കാണപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കുന്നംകുളത്തെ സ്വകാര്യ വിദ്യാലയത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുകയാണ്. ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ ആരംഭിച്ചു.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾക്ക് ശേഷം ബന്ധുകൾക്ക് വിട്ട് നൽകും.

Post a Comment

Previous Post Next Post