മലപ്പുറം ചേലേമ്പ്ര: പാറയിൽ കഴിഞ്ഞ ദിവസം കാണാതായ മുഹമ്മദ് ഫാദിലിൻറ മൃതദേഹം പുല്ലിപ്പുഴയിൽ നിന്ന് കണ്ടുകിട്ടി.
ഇന്നലെ വൈകുന്നേരം അഞ്ച് മുതൽ കാണാതായ പാറയിൽ സ്വദേശി ഫൈസലിൻ്റെ മകൻ മുഹമ്മദ് ഫാദിലിനെ കണ്ടെത്താനുള്ള ഫയർഫോഴിസിന്റെ യും , മലപ്പുറം ജില്ലാ ട്രോമാ കെയർ പ്രവർത്തകരും നാട്ടുകാരും, ചേലേമ്പ്ര DRF, TDRF മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്ന് തിരച്ചിലിൽ നടത്തുന്നിടെ മൃതാദേഹം രാമനാട്ടുകര പുല്ലിക്കടവ് പുഴയിൽ നിന്നും കണ്ടെത്തി. മലപ്പുറം ജില്ലാ ട്രോമാ കെയർ കൊണ്ടോട്ടി സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർ പുളിക്കലുള്ള മുഹമ്മദ് റാഫി പുഴയിൽ നിന്ന് രാവിലെ 10.15ഓടു കൂടിയാണ് കുട്ടിയെ കണ്ടെത്തി പുറത്തെതിച്ചത്, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി