കോഴിക്കോട് ഓമശ്ശേരിയിൽ 10വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. മങ്ങാട് മുടൂർ മൂസക്കുട്ടിയുടെ മകൻ ( ബൈത്തുന്നൂർ വിദ്യാർത്ഥി )മുഹമ്മദ് അജാസ് (10) വീടിനടുത്തെ കുളത്തിൽ മുങ്ങി മരിച്ചത്.
ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടതാവാം എന്നാണ് സംശയം. സന്ധ്യയോടെ ആയിരുന്നു അപകടം, ഉടൻ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
മാതാവ് റഹ്മത്ത് സഹോദരങ്ങൾ അൻഷാ ഫാത്തിമ ആയിഷ ഫർവിൻ സല്ല മഹ്റിൻ.