കൊല്ലം കുണ്ടറ: ഇന്നലെ പേരയം സൗന്ദര്യ ജംഗ്ഷന് സമീപം വരമ്പ് ഭാഗത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കുമ്പളം പ്രമോദ് നിവാസിൽ പ്രണവ് എൽ ദാസ് മരണത്തിന് കീഴടങ്ങി.
ജേഷ്ഠ സഹോദരൻ പ്രമോദ് എൽ.ദാസ് (27) ഇന്നലെത്തന്നെ മരണപ്പെട്ടിരുന്നു. കുണ്ടറ ഭാഗത്തു നിന്നും ചിറ്റുമല ഭാഗത്തേക്ക് പോയ കെ.എസ്.ആർ.റ്റി.സി ബസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇരുവരുടെയും സംസ്കാരം നാളെ (21/04/24) വൈകിട്ട് 3.30 ന് കുമ്പളം സെൻ്റ് മൈക്കിൾസ് ചർച്ചിൽ.