മലപ്പുറം തലപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് പത്ത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.15-ഓടെയായിരുന്നു അപകടം. തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്കും സമീപ പ്രദേശങ്ങളിലുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. പിറകിൽ വന്ന ബസ്സിലെ യാത്രക്കാരുടേയും നാട്ടുകാരുടേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 79 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത് പരിക്കേറ്റ അറുപതോളം പേരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിക്കുള്ള കുറച്ചു പേരെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി