പൊലീസ് വാഹനവും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് അപകടം; DYSP ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്



അടൂർ നെല്ലിമുകളിന് സമീപം പൊലീസ് വാഹനവും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് ഡിവൈ.എസ്.പിക്കും പൊലീസ് ഡ്രൈവർക്കും അടക്കം നിരവധി പേർക്ക് പരുക്ക്. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ്, ഡ്രൈവർ നൗഷാദ് എന്നിവരുടെ പരുക്ക് സാരമുളള്ളതാണ്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം.ട്രാവലറിൽ സഞ്ചരിച്ചിരുന്ന പാലായിൽ നിന്നുള്ള കന്യാസ്ത്രീകൾക്കും പരുക്കുണ്ട്. ഇവർ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി വന്നതാണ്. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളും നിരങ്ങി ചെന്ന് സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. പൊലീസ് വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു. പരുക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post