എറണാകുളം മരട്: ദേശീയപാതയില്‍ നെട്ടൂർ പള്ളി സ്റ്റോപ്പില്‍ പിക്കപ്പ് വാൻ നിർത്തിയിട്ട ടിപ്പറിലും ഇന്നോവ കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ തൃശൂർ സ്വദേശികളായ നാല് പേർക്ക് പരിക്കേറ്റു.
ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.
ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം. അരൂർ ഭാഗത്തു നിന്ന് വൈറ്റിലയിലേക്ക് ബ്രെഡുമായി പോവുകയായിരുന്ന പിക്കപ് വാനാണ് മറ്റു വാഹനങ്ങളില്‍ ഇടിച്ചത്.