മലപ്പുറം തിരൂരങ്ങാടി : കടലുണ്ടിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. പന്താരങ്ങാടി പാറപ്പുറം സ്വദേശി വലിയ പീടിയേക്കൽ മൂസയുടെ മകൻ യാസിർ (33) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 നാണ് സംഭവം. കരിപറമ്പ് അരീപ്പാറക്ക് അടുത്ത് കടലുണ്ടിപ്പുഴയിൽ കല്ലുംകടവ് കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയതായിരുന്നു. പുഴയിൽ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്തുക്കൾ തിരച്ചിൽ നടത്തി മുങ്ങി എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്, ആയിഷാബി. സഹോദരങ്ങൾ: അഫ്സൽ, ജംഷീറ, ഫാസിൽ