ലക്നോ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ ബസ് സ്റ്റാൻഡിൽ അമിതവേഗതയിൽ വന്ന ട്രക്ക് ഇടിച്ച് നാലുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഡൽഹി- സഹരൻപൂർ ഹൈവേയിൽ ഒരാളെ ഇടിച്ചിട്ടശേഷം രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം
ബുധനാഴ്ചയായിരുന്നു സംഭവം. അപകടശേഷം ഡ്രൈവർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
ഡ്രൈവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. വാഹനം കസ്റ്റഡിയിലെടുത്തു.
ട്രക്കിനടിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മോനു (30), ഓംവിർ മാലിക് (55), വിശാൽ (30) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.