തൃശ്ശൂർ തൃപ്രയാർ: പാലത്തിനു മുകളിൽ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡിൽ നിന്ന് പാമ്പിനെ കണ്ടതിനെ തുടർന്നു നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ മുറ്റിച്ചൂർ സ്വദേശി കാട്ടിൽ കോലോത്ത് വീട്ടിൽ അനിലി(48)നെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ തൃപ്രയാർ ഗവ.ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.