കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൂടത്തായിക്കടുത്ത് മരമില്ലിന് പിറക് വശത്തെ തേട്ടത്തിൽ കടവിൽ മുടൂർ മങ്ങാട് സ്വദേശി സജീവൻ്റെ മൃതദേഹമാണ് പുഴയിൽ നിന്നും കണ്ടെത്തിയത് .കൂടത്തായിയിൽ ഇരുതുള്ളി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. മീന്‍ പിടിക്കാനായി പുഴയില്‍ എത്തിയതാണെന്നാണു കരുതുന്നു.
മീന്‍ പിടിക്കാനുള്ള വല കയ്യിൽ പിടിച്ച നിലയിലാണ് മൃതദേഹം . തോട്ടത്തിന്‍കടവ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മുഖത്ത് സാരമായി പരുക്കേറ്റിട്ടുണ്ട്. മുക്കത്തുനിന്ന് അഗ്നിരക്ഷാ സേന എത്തി മൃതദേഹം കരയ്ക്കെത്തിച്ചു. താമരശ്ശേരി പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു