കൊണ്ടോട്ടി കീഴിശ്ശേരി : തൃപ്പനച്ചി പാലക്കാട് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്.തൃപ്പനച്ചിയിൽ നിന്നും കിഴിശ്ശേരിയിലേക്ക് വരുന്ന വഴി മുഹമ്മദ് മുസ്ലിയാരുടെ മലയിലേക്ക് പോകുന്ന റോഡിൻറെ ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്.
പി കെ സലാം എന്നയാളാണ് അപകടത്തിൽപ്പെട്ടത്. ബാർബർ തൊഴിലാളിയാണ്. ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
റിപ്പോർട്ട് : സുനിൽ ബാബു കിഴിശ്ശേരി