പാലക്കാട് കപ്പൂർ: പടിഞ്ഞാറങ്ങാടി കൂനമൂച്ചിയിൽ നിയന്ത്രണംവിട്ട കാർ വീടിൻറെ മതിൽ ഇടിച്ചു തകർത്തു. അപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെയായിരുന്നു അപകടം. എടപ്പാൾ ഭാഗത്ത് നിന്നും കൂനംമൂച്ചി ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻ ഭാഗം വീടിൻ്റെ മതിലും തകർന്നു. പരിക്കേറ്റവരെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.