മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം .അഞ്ചുതെങ്ങ് സ്വദേശിയുടെ വള്ളമാണ് മറിഞ്ഞത് . വള്ളത്തിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട് . രാവിലെ 6:45 ഓടെയായിരുന്നു അപകടം നടന്നത് . മറിഞ്ഞ വള്ളം കടലിലേക്ക് ഒഴുകി പോയി.
ഇതേസമയം ജില്ലയില്‍ പലയിടത്തം കടലേറ്റത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ചിലയിടങ്ങളില്‍ നൂറു മീറ്ററോളം കടല്‍ കയറി. മുന്നൂറില്‍പരം വീടുകളില്‍ വെള്ളം കയറിയതോടെ പലരെയും ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു .