കുമരകം: അട്ടിപ്പീടിക റോഡില്‍ പുതിയകാവ് ക്ഷേത്രത്തിനു സമീപത്തു വച്ച് നാനോ കാർ ഓട്ടോറിക്ഷയുമായി ഇന്നലെ പുലർച്ചെ ആറു മണിയോടെ കൂട്ടിയിടിച്ചു.
അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. ഓട്ടോറിക്ഷാ ഡ്രൈവറായ കുമരകം ഏഴാം വാർഡില്‍ മാലീത്ര വീട്ടില്‍ അജിക്കുട്ടൻ (45), ഒാട്ടോറിക്ഷയിലെ യാത്രക്കാരായ കുമരകം ആറാം വാർഡിലെ കുമ്ബളന്തറ വീട്ടില്‍ രാജേഷ്, ഭാര്യ സിന്ധു എന്നിവർക്കാണ് പരിക്കേറ്റത്. അജിക്കുട്ടന് തലയ്ക്ക് സാരമായ പരിക്കുണ്ട്. മൂവരെയും ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പാണ്ടൻബസാറില്‍ നിന്നും യാത്രക്കാരുമായി പോവുകയായിരുന്നു ഓട്ടോറിക്ഷ. ചന്തക്കവല നിന്നും ബസാർ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു കാർ. ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.