കോട്ടയം: മുട്ടുചിറയിൽ കാറും കെഎസ്ആർറ്റിസി ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. വൈകിട്ട് 8.10നായിരുന്നു അപകടം.
കോട്ടയത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർറ്റിസി ഫാസ്റ്റ് പാസഞ്ചർ ബസിൽ മാരുതി 800 കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ബസിൻ്റെ അടിയിലേക്ക് നിരങ്ങി കയറി. കാർ യാത്രക്കാരായ രണ്ടു പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.