താമരശ്ശേരി: കോഴിക്കോട് രാമനട്ടുകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ തെറിച്ചു വീണ യാത്രികൻ്റെ ദേഹത്ത് ലോറി കയറി ദാരുണാന്ത്യം. താമരശ്ശേരി പൊടുപ്പിൽ താമസിക്കുന്ന രാജേഷ് (30) ആണ് മരണപ്പെട്ടത്. സഹയാത്രികനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രി പെറുക്കി വിറ്റ് ഉപജീവനം കഴിച്ചുകൂട്ടി വരികയായിരുന്നു തമിഴ്‌നാട് സ്വദേശിയായ രാജേഷ് പള്ളിപ്പുറം. വാടിക്കൽ പൊടുപ്പിൽ കോളനിക്ക് സമീപം പുതിയ വീട് വെച്ച് താമസിച്ചു വരികയാണ്. സുഹൃത്തുക്കളായ നാലു പേർ രണ്ടു ബൈക്കുകളിലായി സഞ്ചരിക്കുമ്പോഴാണ് കൂട്ടിയിടിച്ചത് എന്നാണ് ലഭ്യമായ വിവരം.
പിതാവ്: ചെല്ലപ്പൻ. മാതാവ്:സാവിത്രി. ഭാര്യ :അയ്യമ്മ.
മകൾ: ഐശ്വര്യ. സഹാദരൻ: ചിന്നപ്പൻ.