കാസർകോട് കാഞ്ഞങ്ങാട് : തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. തിരൂരങ്ങാടി കെ.സി.റോഡിലെ ഐഡിഷ് കാറ്ററിംഗ് സർവീസിലെ ജീവനക്കാർ സഞ്ചരിച്ച ബസാണ് കാഞ്ഞങ്ങാട് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിക്കുകയായിരുന്നു. ചിക് മംഗളൂരുവിലേക്ക് കാറ്ററിങ് സർവീസിന് പോകുകയായിരുന്നു ബസിൽ ഉണ്ടായിരുന്നവർ. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായ പരിക്കേറ്റു. ബാക്കിയുള്ളവർക്കും പരിക്കുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി, തിരൂർ, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവരാണ് ബസിലുണ്ടായിരുന്നത്.