കുവൈത്ത് സിറ്റി :അബ്ദലി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മല യാളി മരിച്ചു. എറണാകുളം താന്നിപ്പുഴ മരോട്ടിക്കുടി വീട്ടിൽ സോണി സണ്ണിയാ ണ് (29) മരിച്ചത്.
ബുധനാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അ പകടം. ഇടിയുടെ ആഘാതത്തിൽ വാ ഹനങ്ങൾ മറിയുകയും തീപിടിക്കുക യും ചെയ്തിരുന്നു. മൃതദേഹം ആശുപ ത്രിയിലേക്ക് മാറ്റിയതിനു ശേഷമുള്ള അ ന്വേഷണത്തിലാണ് മരിച്ച ഒരാൾ മലയാളി ആണെന്നു തിരിച്ചറിഞ്ഞത്.
കുവൈത്ത് അൽ ഗാനിം ഇൻ്റർനാഷന ൽ കമ്പനിയിൽ തൊഴിലാളി ആയിരുന്ന സോണി ഈജിപ്ഷ്യൻ സ്വദേശി ഖാലിദ് റഷീദിക്കൊപ്പം സൈറ്റിലേക്ക് പോകുന്ന തിനിടെയാണ് അപകടം.
ഖാലിദ് റഷീദിയും അപകടത്തിൽ മരി ച്ചു. കൂട്ടിയിടിച്ച വാഹനം ഓടിച്ചയാൾ ഗു രുതര പരിക്കുകളോടെ ചികിത്സയിലാ ണ്. വിവാഹ വാർഷികം ആഘോഷി ക്കാൻ സോണി സണ്ണി നാട്ടിലേക്ക് പോ കാനുള്ള ടിക്കറ്റ് എടുത്തിരുന്നു
ഇതിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് അപകടം കടന്നുവന്നത്. മൃതദേഹം ഫർ വാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കു കയാണ്. കെ.കെ.എം.എ മാഗ്നറ്റ് വിഭാ ഗം മൃതദേഹം നാട്ടിൽ കൊണ്ടു പോകു ന്നതിനുള്ള നടപടി ക്രമങ്ങൾ നടത്തി വ രുന്നു.
പിതാവ്: സണ്ണി. മാതാവ്: ഡെയ്‌സി സ ണ്ണി. ഭാര്യ: സോണി സണ്ണി. സഹോദര ൻ: സോയ് സണ്ണി.