എടപ്പാൾ: സംസ്ഥാന പാതയിൽ എടപ്പാൾ അണ്ണക്കമ്പാട് വച്ചുണ്ടായ വാഹനാപകടത്തിൽ വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്കേറ്റു. വളാഞ്ചേരി കാവുംപുറം സ്വദേശി റോഷൻ (26) ആണ് പരുക്കേറ്റത്. പരിക്കേറ്റ റോഷനെ എടപ്പാളിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 12.45-ന് സംസ്ഥാന പാതയിലെ അണ്ണക്കമ്പാട് പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്.