പാറ്റ്ന: ബിഹാറിലെ റോഹ്‌താസ് ജില്ലയിൽ കു ടിലിന് തീപിടിച്ച് അഞ്ച് കുട്ടികളടക്കം ഒരു കു ടുംബത്തിലെ ഏഴ് പേർ വെന്തുമരിച്ചു. ജില്ല ആസ്ഥാനമായ സസാരാമിലെ നസ്രിഗഞ്ച് സ ബ് ഡിവിഷനിലെ ഇബ്രാഹിംപൂർ ഗ്രാമത്തിൽ ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സംഭവം നടന്നത്. പുഷ്‌പ ദേവി (30), അവരുടെ രണ്ട് പെൺമക്ക ളായ കാജൽ കുമാരി (നാല്), ഗുഡിയ (രണ്ട്), മകൻ ബജ്‌രംഗി കുമാർ (ആറ്), പുഷ്പയുടെ ബന്ധുക്കളായ കാന്തി കുമാരി (ആറ്), ശിവാനി (മൂന്ന്), മായാ ദേവി (25) എന്നിവരാണ് മരിച്ച ത്. പൊള്ളലേറ്റ മറ്റൊരു സ്ത്രീയായ രാജു ദേ വിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പി ച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ദുരന്തമുണ്ടായത്. അപകടസമയം എല്ലാവരും കുടിലിനുള്ളിലായിരുന്നു. വിവരമറിഞ്ഞ് ബന്ധ പ്പെട്ട ഉദ്യോഗസ്ഥരും രക്ഷാസംഘവും ഉടൻ സ്ഥലത്തെത്തി.