കൊണ്ടോട്ടി | മൊറയൂരിലെ ക്ഷേത്രകുളത്തിൽ വീണ് ഗൃഹനാഥൻ മുങ്ങി മരിച്ച നിലയിൽ. മൊറയൂർ വാലഞ്ചേരി മാങ്കുത്ത് പറമ്പ് കോളനിയിൽ കൊളപ്പുള്ളി വാസു (മണി -75) ആണ് മരിച്ചത്. രാവിലെ കുളിക്കാൻ എത്തിയപ്പോൾ കാൽ വഴുതി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. മൊറയൂർ അങ്ങാടിക്കു സമീപത്തെ ക്ഷേത്ര കുളത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് മൃതദേഹം കണ്ടത്. ഉടൻ പോലീസിനെ വിവരമറിയി ക്കുകയായിരുന്നു. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൊറയുർ അലിവ് സാംസ്കാരിക വേദിയുടെ ആംബുലൻസിൽ പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നു പോലീസ് അറിയിച്ചു