തൃശൂർ: അതിരപ്പിള്ളിയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അതിരപ്പിള്ളി ഷോളയാർ ഡാം വ്യൂപോയിൻ്റിനടുത്ത് തോട്ടാപ്പുരയിലാണ് സംഭവം നടന്നത്.
കാറിലുണ്ടായിരുന്ന ഏഴു പേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 18 വയസുള്ള അഫ്സലാണ് ഗുരുതരാവസ്ഥയിലുള്ളത്.
മലപ്പുറത്ത് നിന്നും വിനോദയാത്രയ്‌ക്കെത്തിയ സംഘം അപകടത്തില്‍പ്പെടുകയായിരുന്നു.
തിരൂർ സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച ഇന്നോവ കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. മൂന്ന് പ്രാവശ്യം കാർ മലക്കം മറിഞ്ഞു. പരിക്കേറ്റവരെ കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.