ലോഡിറക്കുന്നതിനിടെ കമ്പി ദേഹത്ത് വീണു ദേശീയപാത തൊഴിലാളി മരിച്ചു.



തൃശൂർ   ചെന്ത്രാപ്പിന്നിയിൽ   ദേശീയപാതയുടെ നിർമ്മാണത്തിനുള്ള കമ്പി ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ മൂന്നര ടൺ ഭാരമുള്ള കമ്പിയുടെ കെട്ട് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി ദൂദർ പാസ്വാൻ (49) ആണ് മരിച്ചത്. ദേശീയപാത നിർമ്മാണ ക്കമ്പനിയുടെ ചെന്ത്രാപ്പിന്നിയിലുള്ള യാർഡിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്, ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബിഹാറിലേക്ക് കൊണ്ടുപോകും

Post a Comment

Previous Post Next Post