അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



കോതമംഗലം: അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.


അടിമാലി എസ് എൻ പടി എലേരി വീട്ടിൽ ചന്ദ്രനെ ( 65) യാണ് കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ റാണിക്കല്ലിന് സമീപം വനത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


ഏതാനും ദിവസവം മുമ്പ് വീട്ടിൽ നിന്നും ഇറങ്ങിയ ചന്ദ്രൻ തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അടിമാലി പോലീസ് മിസ്സിംഗിന് കേസെടുത്ത്, അന്വേഷണം ആരംഭിച്ചിരുന്നു.

Post a Comment

Previous Post Next Post