കർണാടകയിലാണ് സംഭവം ,കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരെ രക്ഷിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു .കുട്ടിക്കായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും .16 അടിയോളം താഴ്ചയിൽ വീണ കുട്ടി തല കീഴായി കിണറിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട് ..വീടിന് സമീപം കളിക്കാൻ പോയ കുട്ടി കുഴൽക്കിണറിൽ വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ കരച്ചിൽ കേട്ട് ആരോ ഉടൻ വീട്ടുകാരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് .രക്ഷാപ്രവർത്തനം തുടരുന്നതിനിടെ പിന്നീട് കുട്ടിയുടെ ശബ്ദം കേൾക്കാതെയായെങ്കിലും ചലനം കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. പൈപ്പിലൂടെ കിണറിനുള്ളിലേക്ക് ഓക്സിജൻ നൽകുന്നുണ്ട്. ചലനവും നിരീക്ഷിക്കാൻ സാധിക്കുന്നു. കുട്ടിയെ രക്ഷിക്കാൻ സാധ്യമാവുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ശ്രമം തുടരുന്നതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.