മൂവാറ്റുപുഴ പുന്നമറ്റത്ത് ബൈക്കും സ്കോർപ്പിയോയും കൂട്ടിയിടിച്ച് കൂറ്റംവേലി സ്വദേശി മരിച്ചു



മൂവാറ്റുപുഴ: പുന്നമറ്റത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ മൂവാറ്റുപുഴ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസ് ജീവനക്കാരൻ മരിച്ചു. പല്ലാരിമംഗലം കൂറ്റംവേലി സ്വദേശി കൊമ്പനത്തോട്ടത്തിൽ വീട്ടിൽ കെ.എസ് റോയി (46) ആണ് മരിച്ചത്.

ഇന്ന്(ശനി) വൈകിട്ട് പുന്നമറ്റത്ത് വച്ച് ബൈക്കും സ്കോർപ്പിയോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ റോയിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post